സർക്കാർ ഓഫീസുകൾക്ക് ഇനി ഞായറാഴ്ചകൾ മാത്രം അവധി


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച ഒഴിവു നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഔദ്യോഗിക ഉത്തരവ് ഇന്ന് ഇറങ്ങും. ഇനി മുതൽ ശനി പ്രവർത്തി ദിനമായിരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയത്. 

നിലവിൽ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗൺ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനമെന്നാണ് വിവരം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed