സോണിയ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷ പദം ഒഴിഞ്ഞേക്കും


ന്യൂഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിയും. തന്റെ താത്പര്യം സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ അറിയിച്ചു. ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച് തീരുമാനം യാഥാർത്ഥ്യമാക്കാനാണ് സോണിയാ ഗാന്ധിയുടെ തിരുമാനം. അതേസമയം സോണിയ ഗാന്ധി ഒഴിയുമ്പോൾ രാഹുലിനെ തന്നെ ആ പദവിയിൽ എത്തിക്കാൻ രാഹുൽ അനുകൂല വിഭാഗം സമ്മർദം ശക്തമാക്കി.

പൂർണമായ താത്പര്യത്തോടെ അല്ല സോണിയാഗാന്ധി ഒരു വർഷത്തിന് മുൻപ് താത്കാലിക അദ്ധ്യക്ഷ പദം എറ്റെടുത്തത്. പ്രവർത്തക സമിതിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങൾ ചില നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അവർക്ക് മാനസിക വ്യഥയും സമ്മാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed