പടവ് കുടുംബവേദി ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പടവ് കുടുംബവേദി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളിൽ ദേശസ്നേഹവും സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.
സീനിയർ വിഭാഗത്തിൽ ഹാഫിസ് റഹ്‌മാൻ ഒന്നാം സ്ഥാനവും ആദിഷ് രാകേഷ് രണ്ടാം സ്ഥാനവും സോയ അഹ്‌മദ് മൂന്നാം സ്ഥാനവും നേടി. ഈ വിഭാഗത്തിൽ മുഹമ്മദ് സാബിത്, മന്ഹ അഷ്‌റഫ് എന്നിവർ ജഡ്ജസിന്റെ പ്രത്യേക പുരസ്കാരത്തിന് അർഹരായി.
ജൂനിയർ വിഭാഗത്തിൽ ആയുഷ് രാജേഷ് ഒന്നാം സ്ഥാനവും ഫാത്തിമ അനസ് രണ്ടാം സ്ഥാനവും നാദാ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഹമ്മദ് ഇസാൻ, ആയിഷ ഫാത്തിമ എന്നിവരാണ് ഈ വിഭാഗത്തിൽ ജഡ്ജസിന്റെ പ്രത്യേക പുരസ്കാരം നേടിയത്.
ഇ. എ. സലീം, നിസാർ കൊല്ലം, സഹൽ തൊടുപുഴ എന്നിവരായിരുന്നു വിധികർത്താക്കൾ. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ വിധികർത്താക്കൾ അഭിനന്ദിച്ചു. വിജയികൾക്ക് പുറമെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
vfdfsdsfdfs
asdfds

