കേന്ദ്രത്തിന്റേത് വിശ്വാസവഞ്ചന: ചതിച്ചാൽ വീണ്ടും ജന്തർ മന്തർ പിടിച്ചെടുക്കുമെന്ന് സി.ജെ.പി


ഷീബ വിജയൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രംഗത്ത്. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ജന്തർ മന്തർ മോഡൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കേന്ദ്രത്തിന്റെ നടപടി വിശ്വാസവഞ്ചനയാണെന്നും സി.ജെ.പി ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

സമരം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകളിൽ നിന്ന് ജനങ്ങൾ തെരുവ് ഒഴിഞ്ഞശേഷം പിന്മാറുന്നത് രാജ്യത്തെ യുവതലമുറയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നേതാക്കൾ പറഞ്ഞു. സമരക്കാരെ എഫ്.ഐ.ആറുകളിൽ നിന്ന് ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും അതിന്റെ പട്ടിക നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ മാസം 24-ന് യോഗം ചേർന്ന് ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സി.ജെ.പി സഹകൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്ന സിങ്ങും അറിയിച്ചു.

നീറ്റ് വിവാദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുക, എഫ്.ഐ.ആറുകൾ പിൻവലിക്കുക, സി.ജെ.പിയുടെ അഞ്ചിന പരീക്ഷാ പരിഷ്കരണ ചാർട്ടർ ചർച്ച ചെയ്യുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. സമരത്തിന്റെ ഫലമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെക്കൊണ്ട് രാജി വെപ്പിക്കാൻ കഴിഞ്ഞതെന്നും മുഴുവൻ ആവശ്യങ്ങളും നടപ്പിലാകും വരെ പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കി.

article-image

cddsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed