എസ്.എൻ.സി.എസ് ഗുദൈബിയ ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) 'അരുവിപ്പുറം' എന്ന് നാമകരണം ചെയ്ത ഗുദൈബിയ ഏരിയ യൂണിറ്റിന്റെ പുനഃസംഘടനയും ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. ദൈവദശക ആലാപനത്തോടെയും ശ്രീനിക അനീഷിന്റെ പൂജ ഡാൻസോടെയും തുടക്കം കുറിച്ച ചടങ്ങിൽ ഏരിയ യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി ദിലീപ് കുമാർ സ്വാഗതവും, കൺവീനർ ഉല്ലാസ് ശശിധരൻ അധ്യക്ഷതയും വഹിച്ചു.

മുഖ്യാതിഥിയായ രഘു പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. ബി.ഒ.ഡി കോർഡിനേറ്റർ സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് ആരാധ്യ ജിജേഷിന്റെ സിനിമാറ്റിക് ഡാൻസ്, കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണം, 'ടീം ധ്വനി' അവതരിപ്പിച്ച സംഗീത സന്ധ്യ, പ്രസാദ വിതരണം എന്നിവയോടെ പരിപാടികൾ സമാപിച്ചു. സന്ധ്യ ബിലോജ് ആയിരുന്നു ചടങ്ങിന്റെ അവതാരക.

 

article-image

്്േ്േ്േ

article-image

ോ്ിേ്ിേ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed