ലഹരിശൃംഖലയിലെ വൻസ്രാവ് കുടുങ്ങി: കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ കല്ല് റിയാസ് പിടിയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന സംഘത്തിന്റെ സൂത്രധാരൻ പിടിയിലായി. ഗുരുവായൂർ സ്വദേശിയായ റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് പിടിയിലായ റിയാസെന്ന് പോലീസ് സൂചിപ്പിച്ചു. തൃശൂരിൽ ആംബുലൻസിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് പോലീസിനെ റിയാസിലേക്ക് എത്തിച്ചത്.
സൈറൺ മുഴക്കിവന്ന ആംബുലൻസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ 250 ഗ്രാം എംഡിഎംഎയാണ് അന്ന് പിടിച്ചെടുത്തത്. പോലീസ് അന്വേഷണം ഊർജിതമാക്കിയത് അറിഞ്ഞ് റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു. യുപിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ തൃശൂരിലെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
്േ്േ്േ്േ

