ഐ.സി.എഫ് മീലാദ് ക്യാമ്പയിൻ: മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കം
പ്രദീപ് പുറവങ്കര
മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന ശീർഷകത്തിൽ രാജ്യത്തെ 12 കേന്ദ്രങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്.
പ്രഥമ പരിപാടി നാളെ വൈകീട്ട് 6.30-ന് മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെന്ററിൽ ആരംഭിക്കും. നബിദിനത്തിൽ ഹൂറ ചാരിറ്റി ഹാൾ, സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയം, ഉൽഹസം ബാങ്കോക്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും സമ്മേളനങ്ങൾ നടക്കും. പ്രമുഖ പണ്ഡിതൻ സയ്യിദ് വി.പി.എ. തങ്ങൾ ആട്ടിരി വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ഹമദ് ടൗൺ, ബുദയ്യ, ഇസാ ടൗൺ, റിഫ, സിത്ര, മുഹറഖ് എന്നിവിടങ്ങളിലും സമ്മേളനങ്ങൾ നടക്കും. സമാപന സമ്മേളനം സെപ്റ്റംബർ 4-ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ അരങ്ങേറും. സെപ്റ്റംബർ 20 വരെ നീളുന്ന ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് പാരായണം, മധുര വിതരണം, മീലാദ് ഫെസ്റ്റ്, ഡെയ്‌ലി ക്വിസ് തുടങ്ങി വിവിധ പരിപാടികൾ നടക്കുമെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു.
പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ സയ്യിദ് വി പി എ ആട്ടിരി തങ്ങൾക്ക് ബഹ്റൈൻ ഇന്റർനാഷണൽ എയർപ്പോർട്ടിൽ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, സി എച്ച് അഷ്റഫ് ഹാജി, ജമാൽ വിട്ടൽ, കലന്തർ ശരീഫ്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
dfsdfsdsds

