ബഹ്റൈനിലെ കണ്ണൂർ അഴിക്കോട് മണ്ധലം കെഎംസിസി കമ്മിറ്റി നിലവിൽ വന്നു
മനാമ: കണ്ണൂർ അഴിക്കോട് മണ്ധലം കെഎംസിസി കമ്മിറ്റി നിലവിൽ വന്നു. ഇന്നലെ നടന്ന സൂം മീറ്റിംഗിലൂടെ അഴിക്കോട് എം.എൽ.എ കെ.എം ഷാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൈനുദ്ദിൻ കണ്ടിക്കൽ പ്രസിഡണ്ടായും, ഫൈസൽ ഇസ്മായിലിനെ സെക്രട്ടറിയായും ഇബ്രാഹിം എംപിയെ ട്രഷററായും, സമദ് സിപിയെ ഓർഗനൈസിംഗ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഹാദി മിഷാലിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ചടങ്ങ് കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി റൗഫ് മാട്ടൂലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് മഹമൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയിൽ. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസൈനാർ കളത്തിങ്കൽ ,കുട്ടൂസ മുണ്ടേരി, കെപി മുസ്തഫ, ഗഫൂർ കയ്പമംഗലം, ഐ.യു.എം.എൽ അഴിക്കോട് മണ്ധലം പ്രസിഡണ്ട് കെവി ഹാരിസ്, അബുദാബി കെഎംസിസി േസ്റ്ററ്റ് സെക്രട്ടറി ഇടി സുനീർ എന്നിവർ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.സമദ് സിപി നന്ദിയും പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട സഹഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ: യൂസഫ് എപി വളപട്ടണം, സവാദ് കാട്ടാന്പള്ളി, നൗഫൽ വികെ പാപ്പിനിശ്ശേരി.
ജോയിന്റ് സെക്രട്ടറിമാർ: ഷബീർ കെ അഴിക്കോട്, സഫ്‌വാൻ പൊയ്ത്തും കടവ്, റിവാസ് വളപട്ടണം.

