വാട്സ്ആപ്പിൽ വീണ്ടും എഐ മാജിക്; ഫോട്ടോകളുടെ ലുക്ക് ഇനി ഒറ്റ ക്ലിക്കിൽ മാറ്റാം!


ഷീബ വിജയൻ

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി എഐയിൽ പ്രവർത്തിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ്. 9:16 ഫോർമാറ്റിൽ ഇമേജുകൾ തയാറാക്കാൻ സാധിക്കുന്നതാണ് ഫീച്ചർ. ഡ്രോയിങ് എഡിറ്റർ സ്‌ക്രീനിൽ ഈ ഫീച്ചർ നേരിട്ട് ലഭിക്കും.

ഉപയോക്താക്കൾക്ക് ഡ്രോയിങ് എഡിറ്റർ തുറന്ന് ഫിൽട്ടർ സെക്ഷനിലോ, ചാറ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും ഫീച്ചർ ലഭ്യമാകാൻ സാധ്യതയുണ്ട്. ഫോട്ടോ എക്‌സ്പാൻഷൻ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചർ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ആൻഡ്രോയിഡ് 2.26.33.2-നുള്ള വാട്സ്ആപ്പ് ബീറ്റയിൽ ഈ ഫീച്ചർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ആനിമേറ്റ്, പശ്ചാത്തല ഓപ്ഷനുകൾക്കൊപ്പം എക്‌സ്പാൻഷൻ ടൂൾ ഡ്രോയിങ് എഡിറ്ററിൽ ലഭ്യമായേക്കാം. ടൂൾ തെരഞ്ഞെടുത്ത ശേഷം, മെറ്റാ എഐക്ക് ചിത്രം വിശകലനം ചെയ്യാനും 9:16 ഫോർമാറ്റിന് അനുയോജ്യമായ രീതിയിൽ ഉള്ളടക്കം സൃഷ്ടിക്കാനും കഴിയും. ചാറ്റുകൾക്കും സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കുമായാണ് വാട്സ്ആപ്പ് ഫീച്ചർ കൊണ്ടുവരുന്നത്. ഫീച്ചർ ആദ്യം സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കാണ് ലഭ്യമാകുക. പിന്നീട് ചാറ്റുകൾക്കും ലഭിക്കും. 9:16 ഫോർമാറ്റ് സ്റ്റാൻഡേർഡ് ഫുൾ-സ്‌ക്രീൻ വലുപ്പമായതിനാൽ ഇത് പ്ലാറ്റ്‌ഫോമിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും.

article-image

ererwerw

You might also like

  • Lulu Exchange
  • Straight Forward

Most Viewed