എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്കും ഭർത്താവിനും കോവിഡ്
കൊച്ചി: എറണാകുളത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫിനും ഭർത്താവിനും കോവിഡ്. ആലുവ ചൊവ്വര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൊവ്വര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഇവർ കോവിഡ് കെയർ സെന്‍ററുകളിലും ക്വാറന്‍റൈനിൽ കഴിയുന്നവരുടെ വീടുകളിലും സന്ദർശനം നടത്തിയിട്ടുണ്ട്.

