സുശാന്തിന്റെ മരണം കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം


മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരൻ‍ ആർസി സിംഗ് ആരോപിച്ചു. ‘ഇത് കൊലപാതകമാണ്. അതിനാൽ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്റെ ആർസി സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷൻ ഗുളികകൾ അദ്ദേഹത്തിന്റെ മുറിയിൽ‍ നിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകി പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ സുശാന്തിന്റെ മൃതദേഹം അന്ധേരിയിലെ കൂപ്പർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുദർശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed