എം.ജി.രാധാകൃഷ്ണന്‍റെ ഭാര്യ പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു


തിരുവനന്തപുരം: സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്‍റെ ഭാര്യയും ഗാനരചയിതാവുമായ പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പദ്മജ. 

എം.ആർ.രാജകൃഷ്ണൻ സംഗീതം നിർവഹിച്ച മിസ്റ്റർ ബീൻ−ദി ലാഫ് റയറ്റ് എന്ന ചിത്രത്തിലെ നാലു പാട്ടുകൾ എഴുതിയത് പത്മജ രാധാകൃഷ്ണനാണ്. എം.ജി.രാധാകൃഷ്ണന്‍റെ ഓർമകളിൽ പദ്മജ എഴുതി 2017ൽ പുറത്തിറങ്ങിയ “നിന്നെ ഞാൻ കാണുന്നു’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ജി.രാധാകൃഷ്ണന്‍റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവർ സജീവവുമായിരുന്നു. പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ രാജകൃഷ്ണൻ മകനാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed