24 മണിക്കൂറിനിടെ രാജ്യത്ത് 11,502 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: 24 മണിക്കൂറിനിടെ 11,502 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 325 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,424 ആയി. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9520.

153106 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 169797 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്തെ കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 107958 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു.

23544 പേർക്ക് വൈറസ് ബാധിച്ച ഗുജറാത്തിൽ 1477 മരണവും 41182 പേർക്ക് രോഗം ബാധിച്ച ഡൽഹിയിൽ 1327 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 44661 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 435 മരണം അവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed