ബി.ജെ.പിയിൽ ചേർന്നെന്ന് പ്രചരണം, സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജു ബോബി ജോർജ്
ബെംഗളൂരു: ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കാണാൻ പോയതാണെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു. കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാന്പയിൻ വേദിയിൽ നിൽക്കുന്ന അഞ്ജു ബോബി ജോർജിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് അഞ്ജു ബി.ജെ.പിയിൽ ചേർന്നെന്ന് വാർത്ത പ്രചരിച്ചത്.
തന്നോട് സംസാരിക്കാനുള്ള സൗകര്യത്തിനാണ് അഞ്ജു ബോബി ജോര്‍ജ്ജ് വേദിയിൽ തന്നെ ഇരുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നു. വേദിയിലുള്ള എല്ലാവരെയും പതാക നല്കി സ്വീകരിച്ചതാണ് അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയിൽ ചേര്‍ന്നെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നിൽ. പാർട്ടിയിൽ ചേർന്നവർക്ക് രസീതും നല്കിയിരുന്നു എന്ന് വി മുരളീധരൻ പറയുന്നു. അഞ്ജു ബോബി ജോര്‍ജ്ജ് വന്നത് അക്കാദമിയെക്കുറിച്ച് സംസാരിക്കാനാണെന്നും വി മുരളീധരൻ പറഞ്ഞു.
കേന്ദ്രമന്ത്രിയെ കാണാനാണ് ബംഗലൂരുവിലെ ബിജെപി വേദിയിൽ പോയതെന്നും കൊടി നൽകി സ്വീകരിച്ചതല്ലാതെ ബിജെപിയിൽ ചേര്‍ന്നു എന്ന പ്രചാരണം തെറ്റാണെന്നും അഞ്ജു ബോബി ജോര്‍ജ്ജും പറഞ്ഞിരുന്നു, ബി.ജെ.പിയുടെ പരിപാടിക്കെത്തിയപ്പോൾ ബി.ജെ.പിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് അഞ്ജു ബോബി ജോർജ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.

