രണ്ട് കിഡ്നിയും തകരാറില്‍ : കനിവ് തേടി ബഹ്റൈന്‍ പ്രവാസി
മനാമ: രണ്ട് കിഡ്നിയും തകരാറിലായ ബഹ്റൈന്‍ പ്രവാസിയും മലപ്പുറം കുറ്റിപ്പുറം സ്വദേശിയുമായ അബൂബക്കര്‍ (38) തുടര്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മനാമയിലെ മൊബൈല്‍ കടയില്‍ ടെക്ക്നീഷനായി ജോലി ചെയ്തു വരികയായിരുന്നു അബൂബക്കര്‍. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് രോഗം ഗുരതരമായ അവസ്ഥിയിലെത്തുകയും തുടര്‍ന്ന് ജോലിയില്‍ തുടരാനും കഴിഞ്ഞില്ല.
തുടര്‍ന്ന് പ്രവാസി സുഹൃത്തുക്കള്‍ സഹായത്തോടെ അബൂബക്കര്‍ ജൂണ്‍ ആദ്യാവാരത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി അബൂബക്കര്‍ ബഹ്റൈന്‍ പ്രവാസിയാണ്. നാട്ടില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യയും മൂന്ന് മക്കളുമടങ്ങിയ കുടുംബം ഏറെ സാന്പത്തിക ബുദ്ധിമുട്ടിലാണ് ഇപ്പോള്‍. ബഹ്റൈനിലെ സുഹൃത്തുക്കളും അബൂബക്കറിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
40 ലക്ഷത്തോളം ചികിത്സ ചെലവ് വരുന്നതിനാല്‍ ചികിത്സയ്ക്കായ് അബൂബക്കറിന്റെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ചികിത്സ സഹായ സമിതിയും നാട്ടില്‍ രൂപീകരിച്ചിട്ടുണ്ട്. കുറ്റിപ്പുറം കാനറ ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. അക്കൗണ്ട് നന്പര്‍ 3909101005760, IFSC CNBR 0003909. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656002600, 9497740212 , നിസാം 33748779, ഷാനവാസ് 35190348 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

