സ്കൂളില്‍ വച്ച് അധ്യാപികയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു
ന്യൂഡൽഹി: സ്കൂളില്‍ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തെക്കു കിഴക്കൻ ഡൽഹിയിലെ ജസോളയിലാണ് സംഭവം. കുട്ടികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുക്കണമെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ അധ്യാപികയെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ 27 കാരിയായ അധ്യാപികയുടെ പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് ശര്‍മയെ ഡൽഹി സരിത വിഹാർ പൊലീസ് അറസ്റ്റ് ചെയ്തു.

