ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു


ഭോപ്പാൽ: ഉന്നത കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്റെ ചുവട് പിടിച്ചാണ് സിന്ധ്യയുടെയും രാജിയെന്നാണ് സൂചന.
പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു സിന്ധ്യ. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് നേരത്തെ പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ കനത്ത തോൽവിയെ തുടർന്നായിരുന്നു ഇത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപക് ബാബ്റിയ, വിവേക് തൻഖ തുടങ്ങിയ മറ്റു പല മുതിർന്ന നേതാക്കളും രാജിവെച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് പകരക്കാരനായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed