ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ


ലണ്ടൻ: ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ. ശനിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ 10 റൺസിന് തോൽപ്പിച്ചതോടെ ഓസീസ് പോയന്റ് പട്ടികയിൽ രണ്ടാമതായി. നേരത്തെ ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

വിജയത്തോടെ ഒന്പത് മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി. 14 പോയന്റുള്ള ഓസ്ട്രേലിയ രണ്ടാമതായി. പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകൾ ഏറ്റുമുട്ടും.  

ജൂലൈ ഒന്പതിന് മാഞ്ചസ്റ്ററിൽ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇംഗ്ലണ്ട് − ഓസീസ് സെമി ജൂലൈ 11−ന് എഡ്ജ്ബാസ്റ്റണിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed