കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബി.ജെ.പി


ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങി ബി.ജെ.പി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഡി.വി സദാനന്ദഗൗഡ പറഞ്ഞു.
പതിനൊന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ച സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി.യാണ്. 105 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, എല്ലാകാര്യത്തിലും പരമാധികാരം ഗവര്‍ണര്‍ക്കാണ്. ഗവര്‍ണര്‍ ഞങ്ങളെ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. തയ്യാറാണ്- സദാനന്ദഗൗഡ വിശദീകരിച്ചു.
മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. ഇവരെ അനുനയിപ്പിക്കാനായി മന്ത്രി ഡി.കെ.ശിവകുമാര്‍ വിധാന്‍സൗധയില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയുന്നത്. സ്പീക്കര്‍ ഓഫിസില്‍ ഇല്ലായിരുന്നു. എംഎല്‍എമാരുടെ രാജിക്കത്ത് കിട്ടിയതായി പിന്നീട് സ്പീക്കര്‍ സ്ഥിരീകരിച്ചു.
105 അംഗങ്ങളാണ് കര്‍ണാടകയില്‍ ബിജെപിക്കുള്ളത്. 119 കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനും. രണ്ടു പേര്‍ രാജിവച്ചതോടെ ഇത് 117 ആയിരുന്നു. വീണ്ടും 11 പേര്‍ പിന്‍വാങ്ങിയാല്‍ ഇതു 106 ആയി ചുരുങ്ങും. 113 സീറ്റാണ് ഇവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യം.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed