പറക്കലിനിടെ വ്യോമസേന വിമാനത്തിന്‍റെ ഇന്ധന ടാങ്ക് താഴെ വീണു
കോയന്പത്തൂർ: വ്യോമസേനാ വിമാനത്തിൽ നിന്ന് പറക്കലിനിടെ ഇന്ധന ടാങ്ക് താഴെ വീണു. വ്യോമസേനയുടെ തേജസ് വിമാനത്തിൽ നിന്ന് 1,200 ലിറ്ററിന്‍റെ ഇന്ധന ടാങ്കാണ് താഴെ വീണത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.വിമാനം സുരക്ഷിതമായി സുലൂർ എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡ് ചെയ്തു. കൃഷിയിടത്തിലാണ് ടാങ്ക് വീണത്. അതിനാൽ വലിയ അപകടം ഒഴിവായി. വീഴ്ചയിൽ പാടത്ത് മൂന്നടി താഴ്ചയിൽ കുഴിയുണ്ടായി. ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ഉടൻ തന്നെ അണച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വ്യോമസേന അറിയിച്ചു.

