നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ വീണ്ടും അതിക്രൂര കസ്റ്റഡി മർദനം


പീരുമേട്∙ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ വീണ്ടും അതിക്രൂര കസ്റ്റഡി മർദനം. കുടുംബവഴക്കിനെ തുടർന്ന് പോലീസ് കേസെടുത്ത മുണ്ടിയെരുമ സ്വദേശി ഹക്കിമിനാണ് മർദനമേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. രാപ്പകൽ മർദ്ദനമേറ്റ് 16  ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ചികിത്സയ്ക്കെത്തിയത്. രാജ്കുമാറിനെ മർദിച്ച എസ്ഐയും പോലീസുകാരുമാണ് ഹക്കിമിനെയും മർദിച്ചത്. രാജ്കുമാറിന്റെ നിലവിള കേട്ടെന്നും ഹക്കിം പറഞ്ഞു. 
മർദനമേൽക്കവേ ഹക്കിം പിടിച്ചുനിന്ന ഗ്രിൽ വളഞ്ഞതിനെ തുടർന്ന് ഗ്രില്ലു മാറ്റിവയ്പ്പിക്കാനായി പോലീസുകാരൻ ഹക്കിമിന്റെ ഉമ്മയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. സ്റ്റേഷനിലെത്തിയ ഉമ്മയുടെ മുന്നിലിട്ടും ഹക്കിമിനെ മർദിച്ചു. സെല്ലിന്റെ ഗ്രിൽ നന്നാക്കിയില്ലെങ്കിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പോലീസ് പറ‍ഞ്ഞു. മെഡിക്കൽ പരിശോധന നടത്തി തിരിച്ചെത്തിയ ശേഷമാണ് ഹക്കിമിനെ മർദിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed