ഒക്ടോബർ മൂന്ന് മുതൽ വിയറ്റ്നാമിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കും
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ മൂന്ന് മുതലാണ് വിമാന സർവ്വീസുകൾ ആരംഭിക്കുന്നത്. കോൽക്കത്തയിൽ നിന്നും ഹനോയിലേക്കാണ് വിമാനസർവ്വീസുകൾ ആരംഭിക്കുന്നതെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡർ ഫാ സാൻച് ചൗ പറഞ്ഞു. ഇന്ത്യക്കാർക്ക് വിസയ്ക്കായി ഓൺലൈൻ സർവ്വീസുകൾ ആരംഭിച്ചതായും അംബാസിഡർ കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വിമാന സർവ്വീസുകൾ ആരംഭിക്കുന്നത്. നേരത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിയറ്റ്നാം വൈസ് പ്രസിഡണ്ട് ഡാംഗ് തി നോംഗ് തിന്നുമായി ഇക്കാര്യത്തിൽ ധാരണയായിരുന്നു.

