ഐപിഎല്‍ താരലേലം ഡിസംബര്‍ 18ന് ജയ്പൂരില്‍
ജയ്പൂര്‍: ഐപിഎല്‍ 2019 ലേക്കുള്ള താരലേലം ഡിസംബര്‍ 18ന് നടക്കും. ഇത്തവണ താരലേലത്തിന് വേദിയാവുന്നത് ജയ്പൂരാണ്. ഒരു ദിവസം മാത്രമാണ് ലേലം. എഴുപത് താരങ്ങളാണ് ലേലത്തിനായുള്ളത്. ഒരു ടീമിന് പരമാവധി 145.25 കോടി രൂപയാണ് ചിലവഴിക്കാനാവുക. എട്ട് ടീമുകള്‍ക്കായി എഴുപതോളം താരങ്ങളാണ് ലേലത്തിലുള്ളത്.
ടീമുകള്‍ക്ക് സ്വന്തമാക്കാനായി അമ്പത് ഇന്ത്യന്‍ താരങ്ങളും ഇരുപത് വിദേശ താരങ്ങളുമുണ്ട്. 23 താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് താരങ്ങളെ മാത്രമെ സ്വന്തമാക്കാനാവു. ഇതിനായി ചെന്നൈക്ക് പരമാവധി 8.4 കേടി രൂപ ചിലവഴിക്കാം. എന്നാല്‍ 11 താരങ്ങളെ ഒഴിവാക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പരമാവധി 36.20 കേടി രൂപ ചെലവിട്ട് കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാനാവും.
