വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു മൂന്നു മരണം
മൈസുരു : വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കണ്ണൂർ തളിപ്പറന്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലർ എന്നിവരാണു മരിച്ച മലയാളികൾ. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവൻ ഗാർഡൻ അടച്ചു.
ഗാർഡനിലെ നിരവധി മരങ്ങളും താൽക്കാലിക കൂടാരങ്ങളും തകർന്നുവീണു. മലയാളികളുൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾക്കു പരുക്കേറ്റെന്നാണു റിപ്പോർട്ട്. ഗതാഗതക്കുരുക്ക് രക്ഷാപ്രവർത്തനത്തിനു തടസ്സമായി. മഴയ്ക്കൊപ്പം വലിയ ആലിപ്പഴങ്ങൾ പതിച്ചും കുറേപ്പേർക്കു പരുക്കേറ്റു.

