സി­വിൽ സർ­വ്വീസ് എടു­ക്കേ­ണ്ടത് സി­വിൽ എഞ്ചി­നി­യർ­മാ­രെന്ന് ത്രിപുര മുഖ്യമന്ത്രി ബി­പ്ലബ് ദേ­ബ്


അഗർത്തല : സിവിൽ സർവീസ് പരീക്ഷയിൽ മെക്കാനിക്കൽ എഞ്ചിനിയർമാർ അപേക്ഷിക്കരുതെന്നും സിവിൽ എഞ്ചിനിയർമാരാണ് അപേക്ഷിക്കേണ്ടതെന്നും ത്രിപുരമുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു. അഗർത്തലയിൽമാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെക്കാനിക്കൽ എഞ്ചിനിയർമാർ സിവിൽ സർവീസിന് പോകരുത്. സിവിൽ എഞ്ചിനിയർമാർ സിവിൽ സർവീസ് തിരഞ്ഞെടുക്കണം. അവർക്ക് സമൂഹത്തെ നിർമ്മിക്കാൻ സാധിക്കും. സിവിൽ എഞ്ചിനിയർക്ക് കെട്ടിടങ്ങൾ നിർമ്മിച്ച അനുഭവജ്ഞാനം ഉണ്ട് ബിപ്ലബ് ദേബ് പറഞ്ഞു.

ആദ്യ കാലങ്ങളിൽ മാനവിക വിഷയങ്ങൾ പഠിച്ചവർ മാത്രമാണ് സിവിൽ സർവീസ് ജീവനക്കാരായത്. എന്നാൽ പിന്നീട് ഡോക്ടർമാരും എഞ്ചിനിയർമാരും സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ തുടങ്ങിയെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേർത്തു.

അതേസമയം, മുൻ ലോകസുന്ദരി ഡയാന ഹെയ്ഡനെതിരെ വിവാദ പരാമർശം നടത്തിയ ബിപ്ലവ് ദേബ് ഒടുവിൽ താരത്തോട് മാപ്പ് പറഞ്ഞിരുന്നു. ഉന്നതസ്ഥാനത്തിരിക്കുന്നവർ അതിന്റെ മാന്യത പാലിക്കണമെന്ന ഡയാനയുടെ രൂക്ഷപരാമർശം പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മാപ്പ് പറച്ചിൽ. തന്റെ പരാമർശത്തിൽ മാപ്പ് പറയുന്നതായും സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല തന്റെ പരാമർശമെന്നും അദ്ദേഹം പ്രതികരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed