'ദുആ' ചെയ്യുന്നത് മതത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിക്കലല്ല; ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
ശാരിക
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തിനായി 'ദുആ' (പ്രാർത്ഥന) ചെയ്യുന്നത് അനാവശ്യ സ്വാധീനം ചെലുത്തലോ മതത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിക്കലോ ആവില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. മഹാരാഷ്ട്രയിലെ മാലേഗാവ് സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എ.ഐ.എം.ഐ.എം (AIMIM) നേതാവ് മുഫ്തി മുഹമ്മദ് ഇസ്മയിൽ അബ്ദുൽ ഖാലിഖിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്.
മുഫ്തി ഇസ്മയിലിന്റെ വിജയം ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദ് സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അഗസ്റ്റിൻ ജോർജ് മസീഹ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് നിരസിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ തന്റെ വിജയത്തിനായി മുഫ്തി ഇസ്മയിൽ 'ദുആ' ചെയ്തതും, പങ്കെടുക്കുന്ന ആളുകൾ ഇതിന് മറുപടിയായി 'ആമീൻ' എന്ന് പറയുന്നത് തനിക്ക് വോട്ട് ചെയ്യുമെന്ന കൂട്ടായ പ്രതിജ്ഞയാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ പ്രാർത്ഥനയ്ക്ക് മറുപടിയായി 'ആമീൻ' എന്ന് പറയുന്നത് ഒരു സ്ഥാനാർത്ഥിക്ക് ഔദ്യോഗികമായി വോട്ട് ചെയ്യുമെന്ന വാഗ്ദാനമോ പ്രതിജ്ഞയോ ആകില്ലെന്ന് കോടതി വ്യക്തമാക്കി. 'ദുആ' എന്നത് ദൈവവും വിശ്വാസിയും തമ്മിലുള്ള ആശയവിനിമയമാണെന്നും, വിജയം പ്രാർത്ഥിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും ഹൈക്കോടതിയും സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി.
dsfsf

