പിൻസീറ്റിലെ ഗിറ്റാർ കണ്ട് മനുഷ്യനെന്ന് തെറ്റിദ്ധരിച്ച് സ്കൂട്ടർ യാത്രികന് 500 രൂപ പിഴയിട്ട് എഐ ക്യാമറ
ശാരിക
ബൈക്കിന്റെ പിന്നിലെ ഗിറ്റാർ ബാഗ് കണ്ട് യാത്രക്കാരനായി തെറ്റിദ്ധരിച്ച് യുവാവിന് എഐ ക്യാമറ 500 രൂപ പിഴചുമത്തി. ബെംഗളൂരു നഗരത്തിലാണ് സംഭവം. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയുള്ള ഇ-ചലാൻ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രികനാണ് ഇ-ചലാൻ ലഭിച്ചത്. ബൈക്കിൽ പിന്നിലിരുന്ന യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെന്നായിരുന്നു പരാതി. ചലാനിനൊപ്പം ലഭിച്ച ചിത്രമാണ് യാത്രികനെ അതിശയിപ്പിച്ചത്. തന്റെ പുറകിലിരുന്ന ഗിറ്റാറിനെയാണ് മനുഷ്യനെന്ന് തെറ്റിദ്ധരിച്ച് പിഴ ചുമത്തിയിരിക്കുന്നത്.
ചിത്രം സൂം ചെയ്ത് പരിശോധിച്ചപ്പോഴാണ് അത് തന്റെ ഗിറ്റാർ ബാഗാണെന്ന് യുവാവിന് വ്യക്തമായത്. ബാഗിന്റെ സ്ഥാനം ഒരു വ്യക്തി ബൈക്കിന്റെ പിന്നിലിരിക്കുന്നതുപോലെ തോന്നിച്ചതാകാം എഐ സംവിധാനം തെറ്റായ രീതിയിൽ തിരിച്ചറിഞ്ഞതെന്ന് മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
dfsadsfdsf

