കർ­ണാ­ടകയിൽ സ്ത്രീ­കൾ­ക്കെ­തി­രാ­യ കു­റ്റകൃ­ത്യങ്ങൾ തടയു­ന്നതിൽ സർ­ക്കാർ പരാ­ജയപ്പെട്ടു: നി­ർ­മ്മല സീ­താ­രാ­മൻ


ബംഗളൂരു : തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ തിരഞ്ഞെടുപ്പു ചൂടിനൊപ്പം വാക്പോരും കനക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിലവിലെ സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. 

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകളിൽ രാഷ്ട്രീയം കലർത്തുന്നത് വേദനാജനകമാണെന്നും കുറ്റകൃത്യത്തിലേർപ്പെട്ടവരെ സംരക്ഷിക്കുന്നതാണ് നിലവിലെ കർണാടക സർക്കാരിന്‍റെ രീതിയെന്നും നിർമ്മല പറഞ്ഞു. സ്ത്രീ സുരക്ഷയേക്കുറിച്ച് വാഗ്ദാനപ്പെരുമഴ നടത്തുന്നവരെയല്ല രാജ്യത്തിനാവശ്യ െമന്നും അവർ കൂട്ടിച്ചേർത്തു. മെയ് 12നു നടക്കുന്ന തിരഞ്ഞടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതൃത്വം സംഘടിപ്പിച്ച വനിതകളുടെ സംവാദപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed