അതി­ർ­ത്തി­യിൽ തി­രി­ച്ചടി­ച്ച് ഇന്ത്യ : അഞ്ച് പാ­കി­സ്ഥാൻ സൈ­നി­കർ കൊ­ല്ലപ്പെ­ട്ടു­


ശ്രീനഗർ‍ : ജമ്മുകശ്മീർ അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഒരു പാക് സൈനിക പോസ്റ്റും ഇന്ത്യ തകർ‍ത്തു.

കൃഷ്ണഘാട്ടി, മെന്താർ മേഖലകളിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ, ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഷെല്ലാക്രമണം നടത്തിയതോടെയാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പാക് ഷെല്ലാക്രമണം തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഇന്ത്യ മറുപടി നൽകിയത്. 

അതേസമയം, തെക്കൻ കശ്മീരിലെ ട്രാളിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ട്രാളിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ഭീകരർ ‍ഒളിച്ചിരിക്കുന്നുവെന്ന രഹസ്യസന്ദേശത്തെ തുടർ‍ന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed