ഫുഡ് വില്ലേജ് നാളെ പ്രവർത്തനം തുടങ്ങും
മനാമ: ഫുഡ് വില്ലേജ് റെസ്റ്റോറന്റ് ഗുദൈബിയയിൽ ഇന്ത്യൻ ക്ലബിന് സമീപം നാളെ പ്രവർത്തനം തുടങ്ങുമെന്ന് മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലയാളികളുടെ നാടൻ ഭക്ഷണ താൽപ്പര്യത്തിനും, ഗ്രാമീണകാഴ്ചകൾക്കും, പ്രാധാന്യം നൽകി കൊണ്ടാണ് ഫുഡ് വില്ലേജ് റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. നാട്ടിൻപുറത്ത് എത്തിപ്പെട്ടത് പോലുള്ള പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ പുതുമ പകർന്ന് എ.കെ.ജി സ്മാരക വെയിറ്റിംഗ് ഷെഡും, ഗാന്ധി സ്മാരക വായനശാലയും, കൂടാതെ കണാരേട്ടന്റെ നാടൻ ചായക്കട, വില്ലേജ് ഓഫീസ്, ഏറുമാടം തുടങ്ങിയ വൈവിധ്യമാർന്ന കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. മലയാളികൾ മറന്ന് തുടങ്ങിയ രുചിയെ തിരികെ എത്തിക്കാനുള്ള വിഭവങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻ മാനേജർ ജ്യോതി ജോസഫ്, എക്സിക്യുട്ടീവ് ഷെഫ് ശ്രീജിത് തെക്കേയിൽ, മാർക്കറ്റിംഗ് മാനേജർ മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപനത്തിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
