‘ഗേറ്റ്’ സൗജന്യ പരിശീലന കളരി ഏപ്രിൽ 29 മുതൽ
മനാമ : ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻട്രൻസ് കോച്ചിംഗ് വിഭാഗമായ ഗ്ലോബൽ അക്കാദമി ഫോർ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിംഗ് (ഗേറ്റ്) സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രേഡ് 7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി പ്രശാന്ത് നാരായണന്റെ നേതൃത്വത്തിൽ ഏപ്രിൽ 29, 30, മെയ് 1 എന്നീ തീയതികളിൽ സൗജന്യ പരിശീലന കളരി സംഘടിപ്പിക്കുമെന്ന് ഗ്ലോബൽ അക്കാദമി ഭാരവാഹികൾ പറഞ്ഞു. ഗ്രേഡ് 7നു 29 ന് വൈകീട്ട് 5;30 മുതൽ 7.30 വരെയും, ഗ്രേഡ് 8 വിദ്യാർത്ഥികൾക്ക് ഏപ്രിൽ 30ന് വൈകീട്ട് 5.30 മുതൽ 7.30 വരെയും ഗ്രേഡ് 9 മെയ് 1 നു രാവിലെ 10 മണി മുതൽ 12 വരെയും ഗ്രേഡ് 10 ന് മെയ് 1 നു വൈകീട്ട് 4.30 മുതൽ 6.30 വരെയുമായിരിക്കും ക്ലാസ് നടക്കുക. താൽപ്പര്യമുള്ളവർ 38276357 എന്ന വാട്സ് ആപ് നന്പറിൽ ബന്ധപ്പെടാവുന്നതാണ്. ബഹ്‌റൈൻ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അംഗീകാരമുള്ള ട്യൂഷൻ സെന്ററാണ് ഗ്ലോബൽ.
