രാ­ജ്യാ­ന്തര വി­പണി­യിൽ‍ അസംസ്‌കൃ­ത എണ്ണവി­ല കു­തി­ച്ചു­യരു­ന്നു­


മുംബൈ : രാജ്യാന്തര വിപണിയിൽ‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. പ്രാദേശിക വിപണികളിലും ഇതിന്റെ പ്രതിഫലനങ്ങൾ‍ പ്രകടമാകുന്നുണ്ട്‌. കൊച്ചിയിൽ‍ ഒരു ലിറ്റർ‍ പെട്രോളിനു 78.17 രൂപയായിരുന്നു ഇന്നലെ വില. ഡീസലിന്‌ 71.02 രൂപയും. 55 മാസത്തെ ഏറ്റവും ഉയർ‍ന്ന നിരക്കാണിത്‌. ഡൽ‍ഹിയിൽ‍ ഒരു ലിറ്റർ‍ പെട്രോളിന്‌ 74.21 രൂപയും ഡിസലിന്‌ 65.46 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യത്തെ എണ്ണ സംസ്‌കരണശാലകൾ‍ പെ്രേടാൾ‍ ലിറ്ററിന്‌ 13 െപെസയും ഡിസലിന്‌ 15 െപെസയുമാണ്‌ കഴിഞ്ഞ ദിവസം വർ‍ദ്ധിപ്പിച്ചത്‌. ഇതിനു മുന്പ് 2013 സെപ്‌റ്റംബറിലാണ്‌ എണ്ണവിലയിൽ‍ ഇത്തരമൊരു കുതിപ്പ്‌ ദൃശ്യമായത്‌.  അന്ന്‌ ഇന്ധനവില ലിറ്ററിന്‌ 76.06ലെത്തിയിരുന്നു. ശനിയാഴ്‌ചത്തെ കണക്കനുസരിച്ച്‌ കൊൽ‍ക്കത്തയിൽ‍ പെട്രോൾ‍ ലിറ്ററിന്‌ 76.91, മുംെബെ− 82.06, ചെെന്നെ − 76.99 എന്നിങ്ങനെയാണ്‌ നിലവാരം. രാഷ്‌ട്രീയ, ഭൂമിശാസ്‌ത്രപരവുമായ പ്രശ്‌നങ്ങളെ തുടർ‍ന്ന്‌ അസംസ്‌കൃത എണ്ണവില വർ‍ദ്ധിച്ചതാണു രാജ്യാന്തര വിപണിയിൽ‍ എണ്ണവില ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സൗദി ഉൽ‍പ്പാദനം കുറച്ചതും അമേരിക്കയിൽ‍നിന്നുള്ള ഷെയ്‌ൽ‍ ഗ്യാസ്‌ വരവു കുറഞ്ഞതുമാണ്‌ ക്രൂഡ്‌ വില പെട്ടെന്നു ഉയർ‍ത്തിയത്‌. ഒരു ബാരൽ‍ ക്രൂഡിന്‌ 74 ഡോളറിനു മുകളിലാണ്‌ നിലവിൽ‍ നിലവാരം. മൂന്നര വർ‍ഷത്തെ ഉയർ‍ന്ന നിരക്കാണിത്‌. 

എണ്ണ ഉൽ‍പ്പാദക രാജ്യങ്ങൾ‍ ഉൽ‍പ്പാദന നിയന്ത്രണം തുടരുമെന്നാണ്‌ മുന്നറിയിപ്പു നൽ‍കുന്നത്‌. ഒപ്പെക്‌ രാജ്യങ്ങളുടെ സംഘടന ഇതുമായി ബന്ധപ്പെട്ടു യോഗം ചേരാനിരിക്കുകയാണ്‌. എണ്ണ ബാരലിന്‌ 80 ഡോളറിലെത്തിക്കുകയാണു ലക്ഷ്യം. നിയന്ത്രണങ്ങൾ‍ തുടർ‍ന്നാൽ‍ വർ‍ഷാവസാനത്തോടെ ബാരലിനു 90 ഡോളറിനു മുകളിലെത്തുമെന്നാണു വിദഗ്‌ധരുടെ വിലയിരുത്തൽ‍.

കഴിഞ്ഞ ജൂൺ മുതൽ‍ പ്രതിദിനം ഇന്ധനവില മാറുന്ന രീതിയാണ്‌ രാജ്യത്തുള്ളത്‌. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ‍ ഒന്‍പത്‌ തവണയാണു കേന്ദ്രസർ‍ക്കാർ‍ ഇന്ധനത്തിന്റെ എക്‌െസെസ്‌ തീരുവ വർ‍ദ്ധിച്ചിച്ചത്‌. സർ‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസാണിത്‌. കഴിഞ്ഞ ഒക്‌ടോബറിൽ‍ പെട്രോൾ‍വില 70.88 എത്തിയപ്പോൾ‍ സർ‍ക്കാർ‍ എക്‌െസെസ്‌ തീരുവ രണ്ടു രൂപ കുറച്ചിരുന്നു. എന്നാൽ‍ തുടർ‍ന്നു രാജ്യാന്തര വില കുതിക്കുകയായിരുന്നു.

എണ്ണ ഉൽപാദക രാജ്യങ്ങളുടെ വലിയ കൂട്ടായ്മ ലക്ഷ്യമിട്ടുള്ള സൗദി അറേബ്യ റഷ്യ നീക്കങ്ങളും വില കൂടാൻ കാരണമാകുന്നുണ്ട്. ക്രൂഡ്‌ വില ദിവസവും ഉയരുന്നതിനാൽ രാജ്യത്തെ എണ്ണവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.

You might also like

  • Straight Forward

Most Viewed