പശ്ചി­­­മബംഗാ­­­ളി­­­ലെ­­­ പഞ്ചാ­­­യത്ത് തി­­­രഞ്ഞെ­­­ടു­­­പ്പ് പ്രക്രി­­­യകൾ നി­­­ർത്തി­­­വെ­­­ക്കാൻ ഹൈ­­­ക്കോ­­­ടതി­­­


കൊൽക്കത്ത : പശ്ചിമബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക പിൻവലിക്കലും സൂക്ഷ്മപരിശോധനയുമടക്കമുള്ള കാര്യങ്ങളാണ് നിർത്തിവയ്ക്കാൻ ഉത്തരവായിരിക്കുന്നത്. ഭരണത്തിലുള്ള തൃണമൂൽ കോൺഗ്രസിനെതിരെ ബി.ജെ.പി ബംഗാൾ ഘടകം സമർപ്പിച്ച പരാതിയിലാണ് വിധി.

മെയ് 1,3,5 തീയതികളിലാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് മെയ് 8നാണ് ഫലപ്രഖ്യാപനം. ഏപ്രിൽ 2 മുതൽ 9 വരെയായിരുന്നു നാമനിർദേശ പത്രിക നൽകാനുള്ള സമയം. എന്നാൽ, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ മറ്റ് പാർട്ടികളിൽ പെട്ടവരെ നാമനിർദേശപത്രിക നൽകുന്നതിൽ നിന്ന് തടയുകയാണെന്ന് കാണിച്ച് ബി.ജെ.പി പരാതി നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ബി.ജെ.പിയും സി.പി.എമ്മും കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം 10ാം തീയതി വരെ നീട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി. എന്നാൽ, 12 മണിക്കൂറിനുള്ളിൽ വിജ്ഞാപനം റദ്ദ് ചെയ്തതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഏ.കെ സിങ് അറിയിക്കുകയും ചെയ്തു. സമയം നീട്ടിനൽകിയ വിജ്ഞാപനത്തിലെ നിയമപിശകുകൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിനും തൃണമൂൽ കോൺഗ്രസ് എം.പി കല്ല്യാൺ ബാനർജിക്കും കത്തയയ്ക്കുകയും ചെയ്തു ഏപ്രിൽ 16ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികളിൽ കോടതി തീരുമാനമെടുക്കുക. കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസും പ്രതികരിച്ചു. അതേസമയം, പരാതിയുമായി ഡിവിഷൻ ബഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed