മുഖ്യമന്ത്രി ചർച്ച: വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ; കെ.സി. വേണുഗോപാലിന് പിന്തുണ


ശാരിക l കേരളം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കിടെ വി.ഡി. സതീശനെതിരെ പരസ്യ നിലപാടുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിൽ ഒന്നല്ല, ഒരുപാട് സതീശന്മാരുണ്ടെന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോട് സുധാകരൻ പ്രതികരിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം എഐസിസി നിരീക്ഷകരെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരം. ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഉടൻ ആരംഭിക്കാനിരിക്കെയാണ് സുധാകരന്റെ ഈ നിർണ്ണായക നീക്കം. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് നിരീക്ഷകർ അഭിപ്രായം തേടും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതോടെ ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകമാകും.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed