സി.പി.ഐ.എസ്.പി 27-ാം ബാച്ച് വിദ്യാർത്ഥികളെ സ്വീകരിച്ച് ബഹ്‌റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിന്റെ (CPISP) 27-ാം ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിഫ കൊട്ടാരത്തിൽ സ്വീകരിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്തുന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനത്തിലൂടെ ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും കിരീടാവകാശി അഭിനന്ദിച്ചു. ബഹ്‌റൈനിലെയും വിദേശത്തെയും വിവിധ സ്കൂളുകളിൽ നിന്നുള്ള 18 മിടുക്കരായ വിദ്യാർത്ഥികളാണ് ഇത്തവണ സ്കോളർഷിപ്പിന് അർഹരായത്. ആയ മുഹമ്മദ് മിർസ അഷൂർ, അഹമ്മദ് ഹുസൈൻ സമീർ, അലി ഹുസൈൻ അലി മഹ്ദി തുടങ്ങി 18 പേർ ഉൾപ്പെടുന്നതാണ് 2026-ലെ പട്ടിക.

article-image

dgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed