മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു; തോൽവിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.കെ. ശൈലജ


ശാരിക l കേരളം

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കേണ്ടി വന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിർന്ന നേതാവ് കെ.കെ. ശൈലജ. തനിക്ക് മത്സരിക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് കളത്തിലിറക്കുകയായിരുന്നുവെന്നും അവിടെ പരാജയപ്പെടുമെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ അവർ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ. ശൈലജ പേരാവൂരിൽ ജനവിധി തേടിയത്. എന്നാൽ 14,453 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ഇവിടെ വിജയിച്ചു.

കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ശൈലജയെ ഇത്തവണ മണ്ഡലം മാറ്റി മത്സരിപ്പിച്ചത് കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി പേരാവൂർ തിരിച്ചുപിടിക്കണമെന്ന പാർട്ടിയുടെ പ്രത്യേക തീരുമാനപ്രകാരമായിരുന്നു. എന്നാൽ പാർലമെന്ററി ജനാധിപത്യത്തിൽ തനിക്ക് തൽക്കാലം താൽപ്പര്യമില്ലെന്നും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ആഗ്രഹമെന്നും ഷൈലജ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. മത്സരംഗത്തുനിന്ന് മാറിനിൽക്കുന്നത് ഷൈലജയ്ക്ക് സീറ്റ് നൽകിയില്ലെന്ന തെറ്റായ സന്ദേശം സംസ്ഥാനവ്യാപകമായി നൽകാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി അവരെ സമ്മതിപ്പിച്ചത്. എന്നിട്ടും പരാജയം സംഭവിച്ച പശ്ചാത്തലത്തിലാണ് ഷൈലജ തന്റെ വിയോജിപ്പ് പാർട്ടി വേദിയിൽ വ്യക്തമാക്കിയത്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed