കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎംസിസി ബഹ്റൈൻ പൊന്നാനി മണ്ഡലം കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ ശക്തമായ ജനവിധിയാണിതെന്ന് ചടങ്ങിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.പി. നൗഷാദ് അലിക്ക് യോഗം അഭിനന്ദനങ്ങൾ നേർന്നു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ഇക്ബാൽ താനൂർ, കെഎംസിസി ബഹ്റൈൻ സീനിയർ നേതാവ് വി.എച്ച്. അബ്ദുള്ള എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉമ്മർ കൂട്ടിലങ്ങാടി, ശിഹാബ് പൊന്നാനി, ജഷീർ ചങ്ങരംകുളം, അമീൻ വെളിയംകോട് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
dfgdg

