മറ്റൊരു സ്ഥാനവും ആവശ്യമില്ല; മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് വി.ഡി സതീശൻ


ശാരിക l കേരളം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മറ്റൊരു സ്ഥാനവും തനിക്ക് ആവശ്യമില്ലെന്ന് വി.ഡി. സതീശൻ എഐസിസി നിരീക്ഷകരെ കർശനമായി അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം മാത്രം മാനദണ്ഡമാക്കരുതെന്നും മറ്റെല്ലാ രാഷ്ട്രീയ ഘടകങ്ങളും പരിഗണിക്കണമെന്നുമാണ് സതീശന്റെ വാദം.

അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകി. 47 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വേണുഗോപാൽ വിഭാഗത്തിന്റെ അവകാശവാദം. എന്നാൽ 16 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തലയും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി പദത്തിനായി മൂന്ന് പ്രമുഖ നേതാക്കളും രംഗത്തുണ്ടെന്ന് ഉറപ്പായി.

എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കെപിസിസി ആസ്ഥാനത്ത് വെച്ച് 63 എംഎൽഎമാരെയും നേരിൽ കണ്ട് അഭിപ്രായം തേടും. തുടർന്ന് ഘടകകക്ഷി നേതാക്കളുമായും ഇവർ ചർച്ച നടത്തും. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കും. ഞായറാഴ്ചയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

 

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed