ഭൂരിപക്ഷം തെളിയിക്കാൻ തയ്യാർ; വീണ്ടും ഗവർണറെ കണ്ട് വിജയ്


ശാരിക l ദേശീയം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകത്തെ (ടിവികെ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ വിജയ് വീണ്ടും ഗവർണറെ കണ്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു അദ്ദേഹം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തന്റെ പാർട്ടി തയ്യാറാണെന്ന് വിജയ് ഗവർണറെ ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി വിജയ് ഗവർണറെ കണ്ടിരുന്നെങ്കിലും, 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കാൻ ഗവർണർ നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ ടിവികെ - കോൺഗ്രസ് സഖ്യത്തിന് 113 സീറ്റുകളാണുള്ളത്. ഭൂരിപക്ഷത്തിന് ആവശ്യമായ ബാക്കി അഞ്ച് സീറ്റുകൾക്കായി ഡിഎംകെ സഖ്യത്തിലെ കക്ഷികളുമായി വിജയ് ചർച്ചകൾ തുടരുകയാണ്. രണ്ട് സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ടിവികെ ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.

കൂടാതെ എൻഡിഎ സഖ്യകക്ഷിയായ പിഎംകെയുമായി ടിവികെ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വിജയ്‌യെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡിഎംകെയിലും ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. ഇതിനിടെ, എംഎൽഎമാരെ കൂറുമാറ്റത്തിൽ നിന്ന് സംരക്ഷിക്കാനായി അണ്ണാ ഡിഎംകെ തങ്ങളുടെ അംഗങ്ങളെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയതായും വിവരമുണ്ട്.

 

article-image

fgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed