ഗവർണറുടെ നടപടി ജനവിധിയോടുള്ള അപമാനം; വിജയ്‌ക്ക് പിന്തുണയുമായി കമൽഹാസൻ


ശാരിക l ദേശീയം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാത്തത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും ഇത് ജനാധിപത്യത്തിന് വലിയ ദോഷം വരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ ചുമതലയുള്ളവർ തങ്ങളുടെ കടമ കൃത്യമായി നിറവേറ്റണമെന്നും ഇതൊരു അഭ്യർത്ഥനയല്ല, മറിച്ച് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നും കമൽഹാസൻ വ്യക്തമാക്കി. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടും അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനതയുടെ തീരുമാനത്തെ അവഹേളിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന ആവശ്യം ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശക്തമായിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed