വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണയുമായി സ്റ്റാലിനും ഡിഎംകെയും; ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ശാരിക l ദേശീയം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണയുമായി ഡിഎംകെ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിസമ്മതിച്ചിരുന്നു. ഗവർണറുടെ ഈ നടപടിക്കെതിരെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിജയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എംഎൻഎം, വിസികെ, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികളും വിജയ്‌യെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സഖ്യത്തിന് 113 എംഎൽഎമാരുടെ പിന്തുണയായി. ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ കുറവ് കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്നാണ് വിജയ്‌യും മറ്റ് പാർട്ടികളും വാദിക്കുന്നത്.
gdg

