കൃത്യമായ അളവിൽ തൂക്കി നൽകിയില്ലെങ്കിൽ സാധനങ്ങൾ ഏറ്റെടുക്കില്ല : റേഷൻ വ്യാപാരികൾ
മലപ്പുറം : റേഷൻ വാതിൽപ്പടി വിതരണം കാര്യക്ഷമമാക്കാൻ റേഷൻ കടകൾക്ക് കടയിൽ തന്നെ കൃത്യ അളവിൽ സാധനങ്ങൾ തൂക്കി നൽകുന്ന സംവിധാനം വേണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
നൂറ് ക്വിന്റൽ വിൽപന നടത്തുന്ന റേഷൻ കടയിൽ രണ്ട് ക്വിന്റലോളം വരെ സാധനങ്ങൾ കുറവു വരുന്നുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കൂട്ടുകെട്ട് മാഫിയയാണിതിന് പിന്നിൽ. തൂക്കക്കുറവ് പരിഹരിച്ച് ഇ−-പോസ് സംവിധാനം വരുന്പോൾ റേഷൻ വിതരണത്തിന് കടയുടമകൾക്ക് കഴിയില്ല. കൃത്യമായ അളവിൽ കടയിൽ തൂക്കി നൽകിയില്ലെങ്കിൽ സാധനങ്ങൾ ഏറ്റെടുക്കേണ്ടെന്ന തീരുമാനത്തിലാണ് കടയുടമകൾ. ജില്ലാ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസർ എന്നിവരുമായി രണ്ട് തവണ നടത്തിയ ചർച്ചയിൽ കടയിൽ തൂക്കി നൽകാമെന്ന ധാരണയെത്തിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു. എന്നാൽ ഇതിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണെന്നും അവർ പരഞ്ഞു.
ഇ.അബൂബക്കർ ഹാജി, സി.പി.മുഹമ്മദ്, ടി.പി ഗോപാലകൃഷ്‌ണൻ, എം.മണി, എൻ.മുഹമ്മദാലി, കെ.ഉണ്ണി, ശ്രീധരൻ, ജയകൃഷ്‌ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

