സുരക്ഷാ ദൃശ്യങ്ങൾ പകർത്തി: രണ്ടുപേർക്ക് ബഹ്‌റൈനിൽ തടവുശിക്ഷ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തിയ രണ്ട് പേർക്ക് ബഹ്‌റൈൻ കോടതി അഞ്ച് വർഷം വരെ തടവുശിക്ഷ വിധിച്ചു. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങൾക്കിടെ സുപ്രധാന സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനാണ് നടപടി.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ച സൈബർ ക്രൈം ഡയറക്ടറേറ്റാണ് ആദ്യ പ്രതിയെ കണ്ടെത്തിയത്. രണ്ടാമത്തെയാൾ സുപ്രധാന ഇൻസ്റ്റാളേഷനുകളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ നേരിട്ട് പിടിയിലാവുകയായിരുന്നു. ശിക്ഷാ കാലാവധിക്ക് പുറമെ പ്രതികളിൽ ഒരാൾക്ക് 100 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി തുടരുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

article-image

ertert

You might also like

  • Lulu Exchange
  • Straight Forward

Most Viewed