തമിഴ്‌നാട് സർക്കാർ രൂപീകരണം: വിജയ്‌യുടെ നീക്കത്തിന് തിരിച്ചടി; 118 പേരുടെ പിന്തുണ വേണമെന്ന് ഗവർണർ


ശാരിക l ദേശീയം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കങ്ങൾക്ക് തുടക്കത്തിൽ തിരിച്ചടി നേരിട്ടു. സർക്കാർ രൂപീകരണത്തിനായി വിജയ് സമർപ്പിച്ച കണക്കുകൾ പൂർണ്ണമായും വിശ്വാസയോഗ്യമല്ലെന്നാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിലപാടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വിജയ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നുവെങ്കിലും പിന്തുണ നൽകുന്ന മറ്റ് പാർട്ടികളുടെ കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് ഗവർണറുടെ നിലപാടിന് കാരണം.

നിലവിൽ ടിവികെക്കും കോൺഗ്രസിനും കൂടി 113 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത് (ടിവികെ 108, കോൺഗ്രസ് 5). എന്നാൽ 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. അതിനാൽ ആവശ്യമായ പിന്തുണ ഉറപ്പാക്കി വീണ്ടും വരാൻ ഗവർണർ നിർദേശിച്ചതായാണ് വിവരം. പിന്തുണ നൽകുന്ന അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 118 അംഗങ്ങളുടെ പിന്തുണക്കത്ത് ഹാജരാക്കിയാൽ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാമെന്ന് ഗവർണർ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ രൂപീകരണത്തിനായി ആറ് അംഗങ്ങളുടെ പിന്തുണ കൂടി വിജയ്‌ക്ക് അധികമായി ലഭിക്കേണ്ടതുണ്ട്. ഡിഎംകെ സഖ്യത്തിലായിരുന്ന വിസികെ (2 സീറ്റ്), സിപിഐ (2 സീറ്റ്), സിപിഎം (2 സീറ്റ്) എന്നീ പാർട്ടികളുടെ പിന്തുണ നേടിയെടുക്കാനാണ് ടിവികെ ഇപ്പോൾ ശ്രമിക്കുന്നത്. വിജയ്‌ക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് വിസികെ വ്യാഴാഴ്ച യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷ പാർട്ടികൾ വെള്ളിയാഴ്ചയോടെ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും സൂചനയുണ്ട്.

article-image

ോേ്ി്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed