ഔഡിയുടെ 2ാം തലമുറ ഔഡി ആർ.എസ്‌ 5 കൂപ്പേ ഇന്ത്യയിലെത്തി


ബംഗളൂരു : ജർ‍മ്മൻ ആഡംബര കാർ‍ നിർ‍മ്മാതാവായ ഔഡി പുതിയ രണ്ടാം തലമുറ ഔഡി ആർ‍.എസ്‌ 5 കൂപ്പേ ഇന്ത്യയിലിറക്കി. ബംഗളൂരുവിൽ‍ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ വിരാട് കോഹ്്ലിയാണ്‌ പുതിയ ഔഡി ആർ.‍എസ്‌ 5 കൂപ്പേ വിപണിയിൽ‍ അവതരിപ്പിച്ചത്‌. കൂടുതൽ‍ സാങ്കേതിക മികവും 450 കുതിരശക്തി കരുത്തുള്ള അത്യാധുനിക 2.9 ടി.എഫ്‌.എസ്‌.ഐ ബൈ−ടർ‍ബോ എഞ്ചിൻ‍ യൂണിറ്റുമാണ്‌ ഔഡി ആർ.‍എസ്‌ 5 കൂപ്പേയുടെ സവിശേഷതകളിലൊന്ന്‌. 600 എൻ.എം വരെ ടോർ‍ക്ക്‌ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ളതാണ്‌ ഇതിന്റെ എഞ്ചിൻ. പൂജ്യത്തിൽ‍ നിന്നും 100 കിലോമീറ്ററിലേക്ക്‌ വെറും 3.9 സെക്കൻഡിൽ‍ എത്താൻ തക്ക വേഗ ശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ‍ 250 കി.മിയാണ്‌. ആപ്പിൾ‍ കാർ‍ പ്ലേയും ആൻഡ്രോയ്‌ഡ്‌ ഓട്ടോയും സഹിതം ഔഡി സ്‌മാർ‍ട്‌ഫോൺ ഇന്റർ‍ഫേസും ഇതിൽ‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ എല്ലാ ഔഡി ഡീലർ‍ഷിപ്പുകളിലും ലഭ്യമായ പുതിയ ഔഡി ആർ‍.എസ്‌ 5 കൂപ്പേയുടെ വില 1,10,65,000 രൂപയാണ്‌. 

ഒരു സ്‌പോർ‍ട്‌സ്‌ കാറിന്റെ പ്രവർ‍ത്തനക്ഷമതയോടെയുള്ള ആഡംബര കാർ‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ‍ക്ക്‌ മികച്ചതും സവിശേഷവുമായ കാറാണ്‌ പുതിയ ഔഡി ആർ‍.എസ്‌ 5 കൂപ്പേയെന്ന്‌ ഔഡി ഇന്ത്യ മേധാവി റാഹിൽ‍ അൻസാരി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed