ഉ​പ​വാ​­​സ സ​മ​ര ​: പാ​­​ർ​­ട്ടി​­​യു​­​ടെ­ മാ​­​നം ക​ള​യ​രു​­​തെ​­​ന്ന് എം​.പി​­​മാ​­​രോട് മോ­ദി­


ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് തുടർച്ചയായി സ്തംഭിക്കുന്നതിനെതിരേ ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തിൽ കർശന നിർദേശങ്ങളുമായി മോഡി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും ഉപവസിക്കുന്ന പ്രതിഷേധ ദിനത്തിൽ എം.പിമാരും നേതാക്കളും ഭക്ഷണം കഴിച്ചു പാർട്ടിയുടെ മാനം കളയരുതെന്നാണ് നിർദേശം. 

ദളിത് പീഡനത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം കോൺ‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടുമുന്പ് നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു സമാനസാഹചര്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ഉപവാസ സമരത്തിൽ ഇല്ലാതിരിക്കാനാണ് ബി.ജെ.പി കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്.  ഉപവാസത്തിനെത്തുന്നവർ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം, പാർട്ടി നിർദ്ദേശിച്ചു. 

സമരവേദികൾക്കു സമീപം കടകൾ സ്ഥാപിക്കാൻ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത് തുടങ്ങി നിരവധി നിർദേശങ്ങളും പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപ്പേര് ഉണ്ടാക്കരുതെന്നും ഡൽഹിയിൽ ബി.ജെ.പി എം.പി മീനാക്ഷി ലേഖി പ്രവർത്തകർക്കു മുന്നറിയിപ്പു നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed