മേ​ഡ് ഇ​ൻ ഇ​ന്ത്യൻ ആ​യു​­​ധ​ങ്ങ​ൾ വാ​­​ങ്ങാ​ൻ സൈ​­​ന്യ​ത്തെ­ നി​­​ർ​­ബ​​ന്ധി​­​ക്കി­ല്ല : നി​­​ർ​­മ​​്മല സീ​­​താ​­​രാ​­​മ​ൻ


ചെന്നൈ : തദ്ദേശീയമായി നിർമ്മിച്ച (മേഡ് ഇൻ ഇന്ത്യ) ആയുധങ്ങൾ വാങ്ങാൻ സൈന്യത്തെ നിർബന്ധിക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. നാലു ദിവസം നീണ്ടുനിൽക്കുന്ന സൈനിക പ്രദർശനത്തിൽ ഡിഫ് എക്സ്പോയുടെ ഭാഗമായി ചെന്നൈയിലെ തിരുവിതന്തയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.  ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ വാങ്ങണമെന്നു സൈന്യത്തോടു നിർദേശിക്കാൻ തനിക്കു കഴിയില്ല. എന്നാൽ അങ്ങനെ സംഭവിച്ചാൽ അത് നല്ലതാണ്. സാധുധസൈന്യത്തിന് ലോകത്തിന്‍റെ ഏതുഭാഗത്തുനിന്നും ആയുധങ്ങൾ വാങ്ങുന്നതിന് സ്വാതന്ത്ര്യമുണ്ട്− നിർമ്മല സീതാരാമൻ പറഞ്ഞു.  

ഇന്ത്യൻ പ്രതിരോധ രംഗത്ത് ആവശ്യമായ ആയുധങ്ങളും മറ്റ് വസ്തുക്കളും ഇന്ത്യയിൽത്തന്നെ ഉൽപാദിപ്പിക്കാനും അങ്ങനെ തദ്ദേശീയമായി ആയുധ ഉൽപാദനം വളർത്താനും ലക്ഷ്യമിട്ടാണ് ചെന്നൈയിൽ സൈനിക പ്രദർശനം നടത്തുന്നത്. 

ഇന്ത്യ− ഉയർന്നുവരുന്ന പ്രതിരോധ ഉൽപാദന കേന്ദ്രം എന്ന വിഷയത്തിലാണ് ഈ വർഷത്തെ പ്രദർശനം. എന്നാൽ ഇന്ത്യൻ സൈന്യമാണ് ലോകത്തെ ഏറ്റവും വലിയ ആയുധ ഉപഭോക്താക്കൾ എന്ന പ്രത്യേകത നിലനിൽക്കുന്നു. ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി ഇന്ത്യയെ ആയുധ ഉൽപാദക രാഷ്ട്രവും കയറ്റുമതിക്കാരുമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed