മോ­­­ദി­­­യു­­­ടെ­­­ പ്രസംഗം സ്ക്രീ­­­നി­­­ൽ­­ കാ­­­ണി­­­ച്ച് ചന്ദ്രബാ­­­ബു­­­ നാ­­­യി­­­ഡു­­­


ഹൈദരബാദ് : തിരഞ്ഞെടുപ്പിന് മുന്പും ശേഷവുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നിയമസഭയിൽ കാണിച്ച് ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ആന്ധ്രയ്ക്ക് പ്രത്യേകപദവി എന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രസംഗം ബിഗ് സ്ക്രീനിൽ ചന്ദ്രബാബു നായിഡു കാണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ അധികാരത്തിലെത്തിച്ചാൽ ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുമെന്ന് മോദി പറഞ്ഞിരുന്നു.  ഇവിടെ അമരാവതിയിൽ നിൽക്കുന്പോൾ, പുന:സംഘടന നിയമത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് ആന്ധ്രപ്രദേശിന് ഉറപ്പ് നൽകുന്നു. അധികാരത്തിലെത്തിയ ശേഷം അമരാവതിയിൽ സംസ്ഥാന തലസ്ഥാനത്തിന് ശിലയിട്ടുകൊണ്ട് മോദി പറഞ്ഞു.

ഞാൻ നീതിക്കായാണ് അപേക്ഷിക്കുന്നത്. നീതി ഉറപ്പാക്കുന്നതിന് പകരം ബി.ജെ.പിയും കേന്ദ്ര സർക്കാരും ഞങ്ങളോട് പകരം വീട്ടുകയാണ് ചെയ്യുന്നത്. വിഷയം സഭയിൽ ചർച്ച ചെയ്യണം. എന്തുകൊണ്ടാണ് ബിൽ പാസാക്കാത്തതെന്ന് ജനങ്ങളോട് പറയണം. ജനങ്ങളോട് സത്യം പറയണം. എന്നാൽ നിരുത്തരവാദപരമായാണ് അവർ പെരുമാറുന്നത്. −അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നേരിട്ട് ഉത്തരം പറയണമെന്ന് നായിഡു ആവശ്യപ്പട്ടു. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനാവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും ഞങ്ങൾ സമർപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പി നേതാക്കൾ കള്ളം പറഞ്ഞിരിക്കുകയാണ്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അറിവുള്ളതാണോയെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ തെലുങ്ക്ദേശം പാർട്ടി ബി.ജെ.പി. സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇതുവരെ ചർച്ചയ്ക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ചന്ദ്രബാബു നായിഡു വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് വൈ.എസ്.ആർ. കോൺഗ്രസ്, ജനസേന, ബി.ജെ.പി എന്നിവർ വിട്ടുനിന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed