എം.പിമാരുടെ അലവൻസുകളിൽ വർദ്ധനവ്
ന്യൂഡൽഹി: എം.പിമാരുടെ അലവൻസുകൾ വർദ്ധിപ്പിക്കാനുള്ള ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സ്വന്തം മണ്ധലത്തിൽ ചെലവഴിക്കാനുള്ള തുക പ്രതിമാസം 45,000 രൂപയിൽ നിന്ന് 70,000 രൂപയാക്കി ഉയർത്തി. എം.പിമാരുടെ ഓഫീസ് അലവൻസ് 45000 രൂപയിൽ നിന്ന് 60,000 രൂപയാക്കി ഉയർത്തി. ഇതിൽ 20,000 രൂപ സാനിട്ടറി വസ്തുക്കൾക്കും തപാൽ ചെലവിനും ഉള്ളതാണ്.
40,000 രൂപ കന്പ്യൂട്ടർ വിദഗ്ധനായ ഒരാളുടെ സെക്രട്ടറി സേവനത്തിനുള്ള പ്രതിഫലം നൽകുന്നതിനുമാണ്. വൈഫൈ പ്ലാൻ 1700 രൂപയിൽ നിന്ന് 2200 രൂപയാക്കി വർദ്ധിപ്പിച്ചു. എം.പിമാരുടെ ഒൗദ്യോഗിക വസതികളിലെ ഫർണീച്ചർ ചെലവുകൾക്കുള്ള തുക 75,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയർത്തിയിരിക്കുന്നത്. ഇതിൽ 80,000 രൂപ ദീർഘകാലത്തേക്കും 20,000 രൂപ ഹ്രസ്വകാലത്തേക്കുമാണ്. വിലക്കയറ്റ പട്ടികയുടെ അടിസ്ഥാനത്തിൽ ഈ അലവൻസിൽ ഓരോ അഞ്ച് വർഷം കൂടുന്പോഴും വ്യത്യാസം ഉണ്ടാകും.

