കല കുവൈറ്റ് സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു


കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലുളള മലയാളി പ്രവാസികളുടെ സാഹിത്യാഭിരുചികള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചെറുകഥ, കവിത, ലേഖനം, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്.

നിബന്ധനകൾ :
1. സൃഷ്ടികൾ മൗലികവും, സ്വതന്ത്രവും ആയിരിക്കണം.
2. മുന്‍പ് പ്രസിദ്ധീകരിച്ചവയായിരിക്കരുത്.
3. ചെറുകഥ അഞ്ച് പുറത്തില്‍ കവിയരുത്.
4. കവിത കുറഞ്ഞത് പത്ത് വരിയായും പരമാവധി 24 വരിയായും നിജപെടുത്തിയിരിക്കുന്നു.
5. ലേഖനം കുറഞ്ഞത് മൂന്ന് പുറമായും പരമാവധി ആറ് പുറമായും നിജപെടുത്തിയിരിക്കുന്നു.
6. ലേഖനം, കാര്‍ട്ടൂൺ എന്നീ ഇനങ്ങളുടെ മത്സരം "സമകാലിക ഇന്ത്യ" എന്ന വിഷയത്തെ ആസ്പദമാക്കിയുളളതാണ്.

മുഴുവന്‍ സൃഷ്ടികളും മാര്‍ച്ച് 31 ന് മുന്‍പായി admin@kalakuwait.com എന്ന ഇ-മെയില്‍ വിലാസത്തിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 66407670 എന്നീനമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed